Kerala
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം ഗതാഗതം പൂർണമായും നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്താണ് വീണ്ടും കല്ലുകൾ പതിച്ചത്. ചുരം വഴിയുള്ള ഗതാഗതം പൂർമായും നിരോധിച്ചതായി പോലീസ് അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും
കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്കുള്ള വാഹനങ്ങൾ ചുങ്കത്ത് നിന്ന് പോലീസ് കുറ്റ്യാടി വഴി തിരിച്ചുവിടും. മലപ്പുറം ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിഞ്ഞു പോകണം.
ഇന്നും മണ്ണിടിച്ചിലുണ്ടായതോടെ ചുരം ഗതാഗതത്തിന് എപ്പോൾ തുറന്നു കൊടുക്കാനാകുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ചൊവ്വാഴ്ച്ചയാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. ബുധനാഴ്ച രാത്രി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു.