World

ഇസ്‌റാഈലിലേക്ക് വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം

ഗസ്സയില്‍ 43 പേര്‍ കൊല്ലപ്പെട്ടു

തെല്‍അവീവ് : ഇസ്‌റാഈലിന്റെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം. ഡസണ്‍കണക്കിന് മിസൈലുകള്‍ നഗരത്തിലേക്ക് അയച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപോര്‍ട്ട്.

അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് സമീപം ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്.

രോഗികളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രൂരമായ കരയാക്രമണം തുടരുകയാണ്.

Related Articles

Back to top button