കത്ത് ചോർച്ച വിവാദം: മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ

സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഹമ്മദ് ഷർഷാദിന് എതിരെ വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാൽ നായർ മുഖേനെയാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങൾ 3 ദിവസത്തിനുള്ളിൽ പിൻവലിക്കണം. ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിൻവലിച്ച് ഖേദ പ്രകടനം നടത്തണം എന്നാണ് നോട്ടീസിൽ പറയുന്നത്.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് പൊതുജനമധ്യത്തിൽ ആക്ഷേപമുണ്ടാക്കാൻ ശ്രമിച്ചു, മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് നിയമനടപടി സ്വീകരിച്ചത്. കത്ത് ചോർന്നു എന്ന ആരോപണവും വക്കീൽ നോട്ടീസിൽ നിഷേധിക്കുന്നുണ്ട്.
കത്ത് പൊതു മധ്യത്തിലുള്ളതെന്നും നോട്ടീസിൽ പറയുന്നുണ്. രാജേഷ് കൃഷ്ണയും ഇതേ വാദമാണ് ഉന്നയിക്കുന്നത്. കത്ത് വിവാദം അസംബന്ധം എന്ന് പറയുന്നതിന് മുമ്പ് എം വി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാൽ അസംബന്ധം എന്ന് പറയുന്നതിന് മുൻപ് മകനോട് ചോദിക്കണമായിരുന്നു എന്ന് പരാതിക്കാരൻ മുഹമ്മദ് ഷെർഷാദിന്റെ മറുപടി.