SportsWorld

ഫുട്‌ബോള്‍ മത്സരത്തിനിടെ മിന്നലേറ്റു; ഗ്രൌണ്ടിൽ കത്തിക്കരിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സംഭവം പെറുവിൽ

ലിമ: ഫുട്‌ബോള്‍ മത്സരത്തിനിടെ മിന്നലേറ്റ് ഗ്രൗണ്ടില്‍ കത്തിക്കരിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പെറുവിലാണ് സംഭവം. 39കാരനായ ഫ്ടുബോള്‍ പ്ലെയര്‍ ജോസ് ഹ്യൂഗോ ഡി മെസയാണ് മരിച്ചത്. മറ്റ് അഞ്ച് താരങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 16ഉം 19ഉം വയസ്സുള്ള രണ്ട് കൗമാരക്കാര്‍ ഉള്‍്‌പ്പെടുന്നുണ്ട്.

പ്രാദേശിക ടീമുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും മത്സരിക്കുന്ന ചില്കയില്‍ നടന്ന പ്രാദേശിക ടൂര്‍ണമെന്റിനിടെയാണ് സംഭവം.

ജോസ് ഹ്യൂഗോ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

മത്സരത്തിനിടെ കനത്ത മഴ പെയ്തതോടെ കളി നിര്‍ത്തിവെച്ച റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ തിരികെ പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

 

Related Articles

Back to top button
error: Content is protected !!