സംസ്ഥാന സർക്കാർ കുറുവാ സംഘത്തെ പോലെ; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാൽ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾകൊണ്ട് സാധാരണ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാൽ എംപി. സംസ്ഥാന സർക്കാർ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. പെൻഷനും വിലക്കയറ്റവും ഉച്ചിയിൽ നിൽക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
സാധാരണക്കാരന് പെൻഷൻ സമയത്തിന് കിട്ടുന്നില്ല. വിലക്കയറ്റമാണ്. അതിനിടെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്.കുറുവ സംഘം കുട്ടികളുടെ കരച്ചിൽ കേൾപ്പിച്ച് കവർച്ച നടത്തുന്നു. സർക്കാർ വീടുകളിൽ മീറ്റർ ഘടിപ്പിച്ചാണ് കവർച്ച നടത്തുന്നത്.
പിണറായി സർക്കാർ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാവുന്നില്ല. ജനങ്ങൾ പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഇത് പാവങ്ങളുടെ സർക്കാരാണോ? സർക്കാരിന്റെ ധൂർത്തിന് യാതൊരു കുറവുമില്ല. ആകെ ചെയ്യുന്നത് ഇത്തരത്തിലുള്ള ജനദ്രോഹ പ്രവർത്തനങ്ങളാണെന്നും കെസി പറഞ്ഞു