National
മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയാണ് അനുമതി നൽകിയത്. ഈ മാസം അഞ്ചാം തീയതിയാണ് വിചാരണക്ക് അനുമതി തേടി ഇ ഡി സക്‌സേനയെ സമീപിച്ചത്
ഈ അപേക്ഷ പരിഗണിച്ച ലഫ്. ഗവർണർ അനുമതി നൽകുകയായിരുന്നു. ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെജ്രിവാളിനെതിരെ ഇഡിയുടെ സുപ്രധാന നീക്കം. വിചാരണക്ക് അനുമതി നൽകിയ നീക്കത്തിൽ ആം ആദ്മി പാർട്ടി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി കെജ്രിവാൾ നടത്തിയെന്നാണ് വിവിധ ഏജൻസികളുടെ ആരോപണം. ഇഡിക്ക് പുറമെ സിബിഐയും വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ കെജ്രിവാൾ സുപ്രീം കോടതി ജാമ്യം നൽകിയതോടെയാണ് പുറത്തിറങ്ങിയത്.