വയനാട് പുനരധിവാസത്തിന് വായ്പ: വേണമെങ്കിൽ സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിന് തയ്യാറെന്ന് സുധാകരൻ

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വായ്പാ വിനിയോഗത്തിന് ഒന്നര മാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികവും വയനാട് പുനർനിർമാണ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്
കേരളം ഈ വായ്പ ഒരു കാരണവശാവും ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. കേരള ജനതയെയും വയനാടിനെയും കേന്ദ്രസർക്കാർ മനപ്പൂർവം ദ്രോഹിക്കുകയാണ്. പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിക്കുമ്പോൾ ഉപാധികളോടെ വായ്പ അനുവദിക്കുന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്
മനഷ്യത്വരഹിതമായ അവഗണന അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറകണം. മോദി സർക്കാർ ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുകയാണ്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിന് തയ്യാറാണെന്നും സുധാകരൻ പറഞ്ഞു