Kerala

ആർഷോയെ പുറത്താക്കാൻ മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് പ്രിൻസിപ്പാളിന്റെ നോട്ടീസ്

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കാൻ നടപടി ആരംഭിച്ചു. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായ ആർഷോ ദീർഘകാലമായി കോളേജിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

കാരണം അറിയിച്ചില്ലെങ്കിൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് ആർഷോയുടെ മാതാപിതാക്കൾക്ക് പ്രിൻസിപ്പാൾ നോട്ടീസ് നൽകി. അതേസമയം കോളേജിൽ നിന്ന് പുറത്ത് പോകുകയാണെന്ന് ആർഷോ പ്രതികരിച്ചു.

ആറാം സെമസ്റ്ററിന് ശേഷം എക്‌സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളേജിനെ അറിയിച്ചു. ഇക്കാര്യത്തിൽ കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്.

Related Articles

Back to top button