Kerala
എറണാകുളം നോർത്തിൽ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം

എറണാകുളം നോർത്ത് പാലത്തിന് സമീപം വൻ തീപിടുത്തം. ടൗൺ ഹാളിനോട് ചേർന്നുള്ള ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിന് ശേഷം തീ പൂർണമായും അണച്ചത്. തീ പൂർണമായും അണച്ചു. ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഏകദേശം മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപ്പോൾ തന്നെ ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടി തുടങ്ങി.
തീപിടിച്ച കെട്ടിടത്തിന് സമീപം ഹോട്ടൽ കെട്ടിടങ്ങളും പെട്രോൾ പമ്പുകളുമുണ്ടായിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമീപത്തെ വീട്ടിലടക്കമുള്ളയാളുകളെ മാറ്റിയിരുന്നു.