Kerala

മേക്കപ് ആർട്ടിസ്റ്റിന്റെ പീഡന പരാതി; സന്തോഷ് വർക്കി മുൻകൂർ ജാമ്യാപേക്ഷ നൽകി

ചിറ്റൂർ ഫെറിക്ക് സമീപമുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ് ആർട്ടിസ്റ്റായ ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ ആറാട്ടണ്ണൻ എന്നറിയിപ്പെടുന്ന സന്തോഷ് വർക്കി മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്

അപേക്ഷ ആറാം തീയതി പരിഗണിക്കാനായി മാറ്റി. ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ സന്തോഷ് വർക്കി, അലൻ ജോസ് പെരേര, ഷോർട്ട് ഫിലിം സംവിധായകൻ വിനീത് എന്നിവർക്കെതിരെയാണ് കേസ്. സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാനെന്ന പേരിലെത്തി തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി

Related Articles

Back to top button