Kerala
യു എസിൽ മലയാളി ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ദമ്പതികളെ യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി സി ജി പ്രസാദ്(76), ഭാര്യ പെണ്ണൂക്കര പന്ത്രപാത്രയിൽ ആനി പ്രസാദ്(73) എന്നിവരാണ് മരിച്ചത്. പെൻസിൽവാനിയ ഹാരിസ്ബർഗിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്
ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുഎസിൽ തന്നെയുള്ള ആനിയുടെ സഹോദരൻ സിസി ഇവരുമായി സ്ഥിരം ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ ജൂലൈ 27ന് മുതൽ ഇവരെ വിളിച്ച് കിട്ടാതായതോടെ ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു
ആനിയുടെ മക്കൾ നൽകിയ വിവരം അനുസരിച്ച് പോലീസ് എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. എസിയിലെ തകരാർ മൂലം വാതക ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണ് സൂചന. സംസ്‌കാരം 9ന് ഫിലാഡൽഫിയയിൽ നടക്കും.