സൂര്യ45 ൽ മലയാളി സാന്നിധ്യം; കേന്ദ്ര കഥാപാത്രങ്ങളിൽ ഇന്ദ്രൻസും സ്വാസികയും: നായിക തൃഷ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യാ 45 ൽ കേന്ദ്ര കഥാപാത്രങ്ങളിൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും എത്തുന്നു. തൃഷയാണ് സൂര്യാ 45ലെ നായിക. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ അർഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ എന്‍റെർറ്റൈനെർ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്ന് സംവിധായകൻ ആർ ജെ ബാലാജി സൂചിപ്പിച്ചിരുന്നു. സൂര്യ 45 ന്‍റെ ചിത്രീകരണം ഇപ്പോൾ കോയമ്പത്തൂരിൽ നടക്കുകയാണ്. നിർമ്മാതാക്കളായ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്ന് ചിത്രം 2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.