ഞാന്‍ അന്ന് മടിയനായിരുന്നു; കായിക മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മമ്മുട്ടി
കൊച്ചിയിൽ സ്കൂൾ മേളക്ക് തിരിതെളിഞ്ഞു
കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന സ്‌കൂള്‍ കായിക മേളക്ക് തിരിതെളിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയില്‍ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.
അതിനിടെ, ഉദ്ഘാടന ചടങ്ങില്‍ മടി നിറഞ്ഞ തന്റെ കുട്ടിക്കാലം ഓര്‍ത്തെടുത്ത് മെഗാ സ്റ്റാര്‍ മമ്മുട്ടി രംഗത്തെത്തി.
ഇതുപോലെയുള്ള മാമാങ്കങ്ങള്‍ അന്നുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച മമ്മുട്ടി കുട്ടിക്കാലത്ത് ഞാന്‍ ഇത്തരം കായിക മേളക്ക് പിന്നാലെ പോകാതെ നാടകം കളിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. കുട്ടിക്കാലത്ത് ഇതുപോലെയൊക്കെ ആയാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കിട്ടുന്ന അവസരങ്ങള്‍ നിങ്ങള്‍ നന്നായി ഉപയോഗിക്കണം. കൂടെ മത്സരിക്കുന്നവരെ ശത്രുവായി കാണരുത്. തോല്‍ക്കാന്‍ ആളുകള്‍ ഉണ്ടാകുമ്പോഴാണ് നാം ജയിക്കുന്നതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
ദീപശിഖ സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്പെഷ്യല്‍ വിദ്യാര്‍ത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി.
ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു.