മദ്യാപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം. 39കാരനായ നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദിനെ കൂട്ടുകാര്‍ തല്ലിക്കൊന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയും പിന്നീട് കൊലയിലേക്ക് നീങ്ങുകയുമായിരുന്നു. കമ്പിവടികൊണ്ട് മര്‍ദിച്ചാണ് യുവാവിനെ കൊന്നത്. കൊലപാതകം നടന്ന ശേഷം യുവാവിന്റെ മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം പുഴയില്‍ നിന്ന് ലഭിച്ച ശേഷം പോലീസ് പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് മനസ്സിലായത്. ഇതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സൈനുല്‍ ആബിദ് നിരവധി മോഷണക്കേസിലും ലഹരിക്കടത്തിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.