അപരിചിത : ഭാഗം 3

എഴുത്തുകാരി: മിത്ര വിന്ദ
രാത്രി… സമയം 9.30..
നീ ആരെ വിളിക്കുവാടി…
രേവതി പിന്നിൽ വന്നു കൊണ്ട് ശിൽപയെ വിളിച്ചു.
ശിൽപ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി.
അത്… അമ്മേ… മെറിൻ ആണ്.. അവൾ പെട്ടന്ന് ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.
ശ്രീഹരിയെ നിനക്ക് ഇഷ്ടാമായോ… അവർ മുഖവുര ഇല്ലാതെ ചോദിച്ചു.
മ്… എന്താ അമ്മ അങ്ങനെ ചോദിച്ചത്.. അവൾ നെറ്റിചുളിച്ചു.
ഒന്നുമില്ല… അവർ പറഞ്ഞു.
എന്നിട്ട് അവർ അവളെ അടിമുടി ഒന്നു നോക്കി. എന്നിട്ട് തിരിഞ്ഞു നടന്നു.
വാതിൽക്കൽ എത്തിയതും അവർ ഒന്നു പിന്തിരിഞ്ഞു.
ശിൽപ അപ്പോളും അവരെ നോക്കി ഇരിക്കുക ആണ്.
ഒരു കാര്യം കൂടി പറയാനുണ്ട്.. ഞങ്ങൾ നിന്റെ ഗ്രഹനില കൈമാറുക ആണ്. രേവതി അതും പറഞ്ഞു വെട്ടിത്തിരിഞ്ഞു നടന്നു പുറത്തേക്ക് പോയി
ശില്പ തരിച്ചു ഇരിക്കുകയാണ്.
ഗിരിജാദേവിയുടെയും അമ്മയുടെയും പ്ലാൻ അപ്പോൾ ഇത് ആയിരുന്നു..
അതാണ് അവർ തന്നോട് കൂടെ കൂടെ വന്നു അടുത്തത്.
ശ്രീഹരി… അവൾ ഓർത്തു.
നല്ല ഒരു ചെറുപ്പക്കാരൻ ആണ്..ഒരു നല്ല സ്വഭാവത്തിന് ഉടമ ആണ് അയാൾ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം എന്ന് അവൾ ചിന്തിച്ചു.
പക്ഷേ..
പക്ഷെ..
റിച്ചാർഡ്…
അവൻ.. അവനെ…അവനെ താൻ എങ്ങനെ മറക്കും..എങ്ങനെ….
ദിനരാത്രങ്ങൾ പിറകോട്ടു സഞ്ചരിച്ചു.
ഫസ്റ്റ് ഇയർ ചെന്നപ്പോൾ മുതൽ ഉള്ള പരിചയം ആണ്., റാഗിങ് പേടി ആയിരുന്ന തന്നെ സീനിയേഴ്സിൽ നിന്ന രക്ഷിച്ച ഒരു സീനിയർ… ആദ്യം ഒക്കെ അയാളോട് ഒരു ആരാധന ആയിരുന്നു . ഇടക്ക് എപ്പോളോ അത് പ്രണയത്തിനു വഴി മാറി.. രണ്ടാളും പരസ്പരം അടുത്തു… ഗുൽമോഹർ പൂക്കൾ വീണ വഴിപാതയിലൂടെ അവർ രണ്ടാളും കൈ പിടിച്ചു നടന്നു.. അടർന്നു വീണ ഓരോ പൂക്കളിലും അവരുടെ പ്രണയം തുളുമ്പുന്ന കാൽപാദങ്ങൾ പതിഞ്ഞു.
.
പെട്ടന്ന് ഉണ്ടായ സ്‌ട്രൈക്കിൽ വീട്ടിലേക്ക് താൻ വന്നതും, ഒരു ദിവസം കുളിക്കുവാൻ ബാത്‌റൂമിൽ കയറിയതും
അപ്രതീക്ഷിതമായി മുറിയിലേക്ക് വന്ന അമ്മ ഫോൺ എടുത്തു നോക്കിയതും…. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അവൾ ഓർക്കുന്നു.
അമ്മയുടെ പ്രഹരങ്ങളെക്കാൾ അവളെ വേദനിപ്പിച്ചത് റിച്ചാർഡിന്റെ പിന്നീടുള്ള മനംമാറ്റം ആണ്.. അവന്റെ ഡാഡി ലണ്ടനിൽ ഡോക്ടർ ആയ ഒരു പെൺകുട്ടിയും ആയി അവന്റെ വിവാഹം ഉറപ്പിച്ചു എന്ന് അവന്റെ ക്ലാസ്സിലെ മീര പറഞ്ഞു ആണ് താൻ അറിഞ്ഞത്.
നീ ആണെന്റെ നിശ്വാസം എന്ന് പറഞ്ഞു നടന്ന റിച്ചാർഡ് പിന്നീട് തന്നെ കണ്ടാൽ മിണ്ടാതെ ആയി.
ആദ്യം ഒക്കെ ഭയങ്കര വിഷമം തോന്നി… പിന്നീട് താനും പൊരുത്തപ്പെട്ടു.
ശിൽപ കണ്ണുകൾ ഇറുക്കി അടച്ചു..
ശ്രീഹരിയുടെ ചിരിക്കുന്ന മുഖം ആണ് അപ്പോൾ തെളിഞ്ഞു വന്നത്.
*******
ഈ സമയം മതിലകത്തു വീട്ടിലും കൊണ്ടുപിടിച്ച ചർച്ച ആയിരുന്നു.
എല്ലാവർക്കും പെൺകുട്ടിയെ ഇഷ്ടമായി..
പ്രഭാവതിയമ്മക് മാത്രം ചെറിയ പരാതി ഉണ്ടായിരുന്നു… ഗിരിജ മുൻപേ കാര്യങ്ങൾ ധരിപ്പിച്ചില്ല എന്നത് ആണ് പ്രശ്നം.
എന്റെ അമ്മേ… ഈ ഇരിക്കുന്ന ശ്രീയോട് ചോദിക്ക് അവൻ എന്തെങ്കിലും അറിഞ്ഞോ എന്ന്… ശ്രീഹരി നിഷേധാര്ഥത്തില് തല കുലുക്കിയതും പ്രഭാവതി കസേരയിൽ ഒന്നു ഇളകി ഇരുന്ന്.
പെട്ടന്ന് ഗിരിജാദേവിയുടെ ഫോൺ ശബ്‌ദിച്ചു..
.
രേവതി കാളിങ്..
ഹെലോ…. ആഹ് രേവതി… പറയു… ഗിരിജാദേവി ഫോൺ എടുത്തുകൊണ്ടു എഴുനേറ്റു.
ആണോ… ആഹാ… അവരുട സന്തോഷം നിറഞ്ഞ മുഖഭാവം കാണുമ്പോൾ അറിയാം, എതിർഭാഗത്തു നിന്നുണ്ടായ അനുകൂല സാധ്യതകൾ.
അയ്യോ… ഞങ്ങൾക്ക് ഒന്നു വേണ്ട. m.കുട്ടിയെ മാത്രം മതി ഗിരിജ പറഞ്ഞു
അതു മാത്രം മതിയോ… പെട്ടന്ന് പ്രഭാവതി എല്ലാവരെയും നോക്കി.
അങ്ങനെ കുറച്ചു സമയം കഴിഞ്ഞതും ഫോൺ കട്ട് ആയി.
എല്ലാ കണ്ണുകളും ഗിരിജയിലേക്ക് ആണ്.
..
അവർക്ക് സമ്മതം ആണ്
രേവതിയുടെ ഹസ്ബൻഡ് ഇപ്പോൾ വിളിച്ചു എന്ന്, പുള്ളി ദുബായിൽ നിന്ന് വരുന്നത് കണക്കാക്കി വിവാഹ തീയതി തീരുമാനിക്കാം എന്ന്. ശ്രീക്കും അവിടെ ജോബ് റെഡി ആക്കാം എന്ന് ആണ് അവൾ പറയുന്നത്.
ഗിരിജ തുള്ളിചാടുന്ന മട്ടിൽ ആണ്.
നീ എന്ത് വർത്തമാനം ആണ് പറഞ്ഞത്.. പെണ്ണിനെ മാത്രം മതിയെന്നോ.. പ്രഭാവതി ഇടക്ക് കയറി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…