Novel

മംഗല്യ താലി: ഭാഗം 59

രചന: കാശിനാഥൻ

ഒരു നനുത്ത പുഞ്ചിരിയോടെ അവനും അവളുടെ നേർക്ക് ചെരിഞ്ഞു കിടന്നു.

എന്നിട്ട് തന്റെ ഇടം കൈകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.

ഹമ്.. ഉറക്കത്തിൽ ആയോണ്ട് കുഴപ്പമില്ല.. അല്ലായിരുന്നുങ്കിൽ ഇവിടെ തിരിച്ചു വച്ചേനെ..

ഹരിയ്ക്ക് ചിരി വന്നു.

പക്ഷെ അവന്റെ ഊഹം തെറ്റിയില്ല.
ഹരി കെട്ടിപിടിച്ചതും ഭദ്ര വേഗം കണ്ണ് തുറന്നു.
എന്നിട്ട് ചാടി എഴുന്നേറ്റു.
നോക്കിയപ്പോൾ തന്നോട് ചേർന്ന് കിടക്കുന്നവനെ കണ്ടത്.

അവൻ കണ്ണ് തുറന്ന് അവളെ ഒന്നുനോക്കി.

സമയം ഒരുപാട് ആയല്ലോ ഹരിഏട്ടാ… ഞാനും ഉറങ്ങിപ്പോയി.

സാരമില്ലന്നെ… ഒരുപാട് ലേറ്റ് ആയല്ലേ നമ്മൾ കിടന്നത്.

അവനും കിടക്ക വിട്ട് എഴുന്നേറ്റു കൊണ്ട് അവളെ നോക്കി പറഞ്ഞു..

എന്നാലും ഹരിയേട്ടൻ പറഞ്ഞത് അല്ലെ നേരത്തെ വിളിക്കണമെന്ന്…. ശോ.. സോറി കേട്ടോ.

ടെൻഷൻ ആകേണ്ടന്നെ… താൻ ചെന്നിട്ട് ഒരു ചായയൊക്കെ ഇട്ട് വെയ്ക്കു,ഞാൻ ഒന്ന് ഫ്രഷ് ആയി വേഗം വരാം..

പല്ലുതേച്ച് മുഖമൊക്കെ കഴുകിയശേഷം ഭദ്ര പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി.

ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പുറത്തേക്ക് വച്ചു. ചായ ഇടുവാനുള്ള പാത്രം എടുത്തുകൊണ്ടു വന്നിട്ട്, ആവശ്യത്തിനുള്ള പാലും വെള്ളവും ചേർത്ത് അടുപ്പത്ത് വച്ചു.

പുട്ടും കടലകറിയും ആയിരുന്നു ബ്രേക്ഫാസ്റ്റിന് ഉണ്ടാക്കാൻ അവൾ തീരുമാനിച്ചത്. കടല തലേദിവസം വെള്ളത്തിൽ ഇട്ട് കുതിർക്കാൻ വച്ചിട്ടുണ്ട്.
കറിയിലേക്ക് ആവശ്യത്തിനുള്ള സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ, ഒരു പ്ലേറ്റിലേക്ക് ഇട്ടു.

അപ്പോഴേക്കും ഹരി അവിടെക്ക് വന്നിരുന്നു.
ഭദ്ര അവന് ഒരു കപ്പിലേക്ക് ചായ പകർന്നെടുത്ത് കൊടുത്തു..

ചായയും വാങ്ങിയിട്ട് അവൻ ഉമ്മറത്തേക്ക് പോയി.
ഭദ്ര വേഗത്തിൽ, നാളികേരം ഒക്കെ തിരുമിയെടുത്തു കൊണ്ടുവന്നിട്ട്, പുട്ട് ഉണ്ടാക്കുവാൻ തുടങ്ങി. അടുത്ത അടുപ്പിലേക്ക് കുക്കറിൽ കടലക്കറിയ്ക്ക് വേണ്ടിയുള്ളതും വെച്ചു.

**
ഐശ്വര്യ ആണെങ്കിൽ നന്നായി ഒന്ന് മിനുങ്ങി ഒരുങ്ങിയാണ് ഇറങ്ങി വന്നത്.

ഓഫീസിലേക്ക് ആദ്യമായ് പോകുന്നതുകൊണ്ട് അവൾക്ക് ലേശം ആഡംബരം കൂടിയതുപോലെ അനിക്ക് തോന്നി

ഒരു ബനാറസി സാരിയും സ്ലീവ് ലെസ് ബ്ലൗസും ആണ് അവളുടെ വേഷം, ആഭരണങ്ങളായി ധരിച്ചിരിക്കുന്നത്, ഇത്തിരി മിതമായിട്ടാണെങ്കിലും, അവളുടെ മേക്കപ്പ് ഒക്കെ അത്യാവശ്യ നല്ലത് പോലെ ഉണ്ടായിരുന്നു.

അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞ ശേഷം, അനിരുദ്ധന്റെ ഒപ്പം ഐശ്വര്യ ഓഫീസിലേക്ക് പുറപ്പെട്ടു, വണ്ടിയിൽ കയറിയ ഉടനെ തന്നെ അവൾ മഹാലക്ഷ്മിയെ വിളിച്ച് തങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയ വിവരം അറിയിച്ചു

ആഹ്.. മോൾ ഇങ്ങോട്ട് പോരെ, അമ്മ ഇവിടെയുണ്ട് കേട്ടോ..
അതീവ വാത്സല്യത്തോടെ മഹാലക്ഷ്മി അവളോട് പറഞ്ഞു.

കലുപിലാന്ന് ഐശ്വര്യ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അനിരുത്തന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു . എന്താണ് അമ്മയുടെ നീക്കമെന്ന് യാതൊരു ഊഹവും അവന് കിട്ടുന്നില്ലായിരുന്നു.

മഹാലക്ഷ്മി പറഞ്ഞതിനേക്കാൾ 10 മിനിറ്റ് മുന്നേ ഇരുവരും ഓഫീസിൽ എത്തിച്ചേർന്നു.

അനിരുദ്ധന്റെ ഒപ്പം അൽപ്പം ഗർവോടുകൂടിയായിരുന്നു ,ഐശ്വര്യ കയറി വന്നത്.

മെയിൻ ആയിട്ടുള്ള എൻട്രൻസിന്റെ അടുത്തേക്ക് വന്നതും, മഹാലക്ഷ്മിയും അവിടുത്തെ സ്റ്റാഫും ചേർന്ന് വലിയൊരു വെൽക്കം പാർട്ടിയായിരുന്നു അവർക്കായി അറേഞ്ച് ചെയ്തത്.

മഹാലക്ഷ്മി വന്നിട്ട് സ്നേഹത്തോടെ മകളെ ആനയിച്ചപ്പോൾ, ഐശ്വര്യ പിന്നെയും നെഗളിച്ചു.

ഇനി എന്റെ മൂത്ത മകനും മരുമകളും ചേർന്ന് നമ്മുടെ കമ്പനി നോക്കി നടത്താൻ പോകുന്നത്.. എനിയ്ക്ക് ഇത്രയും പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് എന്റെ ശിഷ്ടജീവിതം, ഇനിയങ്ങോട്ട് അടിച്ചുപൊളിക്കുവാൻ ഞാൻ തീരുമാനിച്ചു,, മക്കളുടെ കാലമായി. അവര് വേണ്ടപോലെ എല്ലാം കൈകാര്യം ചെയ്യട്ടെ. ഞാൻ ഇനി കുറച്ചു നാളത്തേക്ക് എങ്ങോട്ട്ങ്കിലും യാത്രകളൊക്കെ നടത്തുവാൻ തീരുമാനിച്ചു. എന്റെ മുഖം ഇങ്ങനെ എന്നും കാണാൻ തുടങ്ങിയിട്ട് കുറെ നാളുകളായില്ലേ പിള്ളേരെ… എല്ലാർക്കും ബോർ അടിച്ചു തുടങ്ങിക്കാണും അല്ലെ..

അമ്മ പറയുന്ന ഓരോ വാചകങ്ങളും കേട്ടപ്പോൾ അനിരുദ്ധൻ ചെറുതായി ഒന്ന് ഞെട്ടി..

ഹരി പുതിയ കുറച്ച് ഇടപാടുകളും ആയി ബിസിയായി. അതുകൊണ്ട് അവൻ ഇനി നമ്മുടെ ഓഫീസിലേക്ക് ഇല്ലെന്നാണ് പറയുന്നത്, കുട്ടികളല്ലേ അവർക്കൊക്കെ വ്യക്തിപരമായ താൽപര്യങ്ങൾ കാണുമല്ലോ, നമ്മൾ പേരന്റ്സ് അവരെ അടിച്ചമർത്തുന്നത് ശരിയല്ലല്ലോ, അതുകൊണ്ട് ഹരിയുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ, അവൻ സ്വന്തമായി മറ്റൊരു കമ്പനി സ്റ്റാർട്ട് ചെയ്യട്ടെ എന്ന് ഞാനും കരുതി.

ഇത് ഐശ്വര്യമോൾ.. അനിരുദ്ധന്റെ ഭാര്യ… നിങ്ങളെയൊക്കെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ അല്ലേ….
മഹാലക്ഷ്മി തന്റെ സ്റ്റാഫിനെ നോക്കി വീണ്ടും തുടർന്നു.

ശേഷം ഐശ്വര്യയുടെ, കുടുംബത്തെക്കുറിച്ചും, വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും ഒക്കെ വാനോളം പുകഴ്ത്തി.

ഇന്ദു……
തിരിഞ്ഞ് അവർ വിളിച്ചപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടി മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നു.

ആ പെൺകുട്ടിയുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു.

ഇത് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹോടുകൂടി ഞാൻ ഐശ്വര്യ മോൾക്ക് കൈമാറുകയാണ്… മോളുടെ കയ്യിൽ ഭദ്രമായിരിക്കും ഈ കമ്പനിയുടെ കീ എന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം.

സന്തോഷത്തോടുകൂടി, അവർ ഐശ്വര്യയുടെ കയ്യിലേക്ക് ആ box കൊടുത്തു..

ആദ്യം അത് വാങ്ങുവാനായി ഐശ്വര്യ ഒന്നു മടിച്ചു.പക്ഷെ അവൾക്ക് കോൺഫിഡൻസ് വാരിവിതറിയാണ് മഹാലക്ഷ്മി കൈ മാറിയത്.

അനിരുദ്ധൻ മാത്രം ഒരക്ഷരം പോലും ഉരിയാടാതെ വെറുതെ നിൽക്കുകയാണ് ചെയ്തത്.

കാര്യങ്ങൾ ഏറെക്കുറെ അവനു ബോധ്യപ്പെടുകയായിരുന്നു..

താൻ ഒരിക്കലും കരുതിയതല്ല അമ്മ ഹരിയെ ഇവിടെ നിന്നും ഇറക്കി വിടും എന്നുള്ളത്..
അവനെ നൈസായിട്ട് ഒഴിവാക്കി കളഞ്ഞിട്ട്, പുതിയ കരുക്കൾ അമ്മ നീക്കി തുടങ്ങിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഐശ്വര്യയുടെ കയ്യിലേക്ക് എല്ലാം ഏൽപ്പിച്ചത്.

അമ്മയുടെ തന്ത്രങ്ങളെ പറ്റി ഏകദേശം ധാരണ അവനും അറിയാൻ കഴിഞ്ഞു.

ഇടയ്ക്കൊക്കെ മഹാലക്ഷ്മിയുടെ നോട്ടം അനിരുദ്ധനിലേക്ക് പാളി വീഴുന്നുണ്ട്.

അവന്റെ മുഖത്തെ ദയനീയഭാവം അവർ കണ്ടില്ലെന്നു നടിച്ചു.

ഐശ്വര്യയ്ക്ക് ആശംസകളും നേർന്നു കൊണ്ട് സ്റ്റാഫ് ഓരോരുത്തരും മുന്നോട്ടു വന്നപ്പോൾ, അനിരുദ്ധൻ ഒരു കോണിലേക്ക് ഒഴിഞ്ഞുമാറി.

അവനെ ശരിക്കും സങ്കടം വന്നുപോയി.
ഹരിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് ഓർത്തപ്പോൾ, അനിരുദ്ധന്റെ ഹൃദയം നുറുങ്ങി.

മോനെ..അനിക്കുട്ടാ

മഹാലക്ഷ്മിയുടെ ശബ്ദം കേട്ടതും അവൻ ത്തിരിഞ്ഞു നോക്കി …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!