മംഗല്യ താലി: ഭാഗം 74
രചന: കാശിനാഥൻ
ഹലോ ഹരിയേട്ടാ…..
ആഹ് ഭദ്രാ, സാറിനെ കണ്ട് സംസാരിച്ചു. അവരിപ്പോൾ യാത്ര പറഞ്ഞു പോയതേയുള്ളൂ.
ഉവ്വോ… എന്നിട്ട് എന്തായി ഹരിയേട്ടാ…
നടന്ന കാര്യങ്ങൾ ഒക്കെയും അവൻ അവളോട് വിശദീകരിച്ചു..
അതീവ സന്തോഷത്തിൽ ആയിരുന്നു ഹരി.
ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ, എല്ലാം ശരിയാകുമെന്ന്. എന്തായാലും നല്ലൊരു ഓപ്പോർച്ചുണിറ്റി ആണല്ലോ എന്റെ ഏട്ടന് കിട്ടിയത്..
സത്യത്തിൽ ഞാൻ ഇതൊന്നും പ്രതീക്ഷിച്ചില്ലടോ.. ടീം ഹെഡ് ആയിട്ടോ, അല്ലെങ്കിൽ സോൺ ഹെഡ്.. അങ്ങനെ എന്തേലും ഞാൻ പ്രതീക്ഷിച്ചത്. ഇതിപ്പോ എന്റെ പേരിൽ സർ ഒരു ന്യൂ വെഞ്ചർ സ്റ്റാർട്ട് ചെയ്യുകയാണ്.
ഒക്കെ നേരെയാവും… ഇനി ഹരിനാരായണൻറെ ദിവസങ്ങൾ അല്ലെ വരാൻ പോകുന്നത്.. എല്ലാവരുടെയും മുന്നിൽ തല ഉയർത്തി പിടിച്ചു അഭിമാനത്തോടെ നിൽക്കണം കേട്ടോ..
എന്റെ പെണ്ണിന്റെ സപ്പോർട്ട് ഉള്ളപ്പോൾ ഇനി വേറെന്തു സങ്കടം… ഇനിയങ്ങോട്ട് തല ഉയർത്തി മാത്രം നിൽക്കൂ….
ചിരിയോടെ അവൻ പറയുന്നത് ഭദ്ര കേട്ടു.
ആഹ് പിന്നെയ്, എടൊ താൻ ഒന്ന് റെഡി ആയി നിൽക്കു. നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം.
എവിടാ ഏട്ടാ..
ഒക്കെ വന്നിട്ട് ഞാൻ പറയാം. Ready ആയി നിന്നോളൂ. പെട്ടന്ന് വരും ,, ഞാൻ പോളെട്ടനെ ഒന്ന് വിളിക്കട്ടെടോ,,
ഹരി ഫോൺ കട്ട് ചെയ്തു.
അതിനു ശേഷം പോളേട്ടനോടും വിവരങ്ങൾ അവതരിപ്പിച്ചു.
ആയാളും ബീനയും ഒക്കെ സന്തോഷത്തിലായി.
ഹരി വീട്ടിൽ എത്തി ചേർന്നപ്പോൾ,ഭദ്ര ഒരുങ്ങി റെഡി ആയി നിൽപ്പുണ്ട്.
ഒരു കവർ അവളെ ഏൽപ്പിച്ച ശേഷം
കയറീവന്നപാടെ ഹരി അവളെ ആഞ്ഞു പുൽകി. എന്നിട്ട് അവളുടെ തുടുത്ത കവിളിൽ മാറി മാറി മുത്തം കൊടുത്തു. അപ്പോളേക്കും ഭദ്ര ഒന്ന് ഉയർന്നു പൊങ്ങിയിട്ട് അവനും അതെ പോലെ മുത്തം കൊടുത്തു.
എന്നിട്ട് അവന്റെ കവിളിൽ പിടിച്ചു ഒന്ന് പിച്ചി.
വരു ഹരിയേട്ടാ,നമ്മൾക്ക് ഊണ് കഴിക്കാം. ഏട്ടന് വിശക്കുന്നില്ലേ?
എടാ, സാർ എനിക്ക് ഫുഡ് വാങ്ങി തന്നു.തനിക്കൊരു ചിക്കൻ ബിരിയാണി വാങ്ങിയതാ.. എടുത്തു കഴിയ്ക്ക്.
അവൻ പറഞ്ഞു
ഹരിയേട്ടനും കൂടി വാ.. നമ്മൾക്ക് ഒരുമിച്ചു കഴിക്കാം.
വേണ്ട പെണ്ണെ.. നീ അതെടുത്തു കഴിച്ചാൽ മതി. എനിക്ക് വയറു ഫുൾ ആണെന്ന്..
ഹരി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഭദ്ര പക്ഷേ സമ്മതിച്ചില്ല. ഒരു പ്ലേറ്റിലേക്ക് ഭക്ഷണം പകർന്നു കൊണ്ട് വന്നശേഷം അവൾ ഹരിയുടെ അരികിലായി ഇരുന്നു. എന്നിട്ട് അവനും വാരി കൊടുത്തു.
കഴിച്ചേ… എന്നാൽ എനിയ്ക്കും മതി കേട്ടോ..
വായ തുറക്കുവാൻ മടിയായിരുന്നവനെ നോക്കി അവൾ കലിപ്പിൽ പറഞ്ഞു..
ഹം.. ശരി, ഉത്തരവ്.
ഹരി അവളുടെ നേർക്ക് തിരിഞ്ഞു. എന്നിട്ട് ഭദ്രയ്ക്കും ഭക്ഷണം വാരി കൊടുത്തു.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. രണ്ടാളും അന്ന് ഒരുപാട് സന്തോഷത്തിൽ പരസ്പരം ഊട്ടിയാണ് കഴിച്ചെഴുന്നേറ്റത്.
എവിടെപോകാന ഹരിയേട്ടാ…
ഒന്ന് പറയുന്നേ.
ഓട്ടോ വെയിറ്റ് ചെയ്തു നിന്നപ്പോൾ ഭദ്ര ഒരുപാട് തവണ ചോദിച്ചു.
.
പറയാം പെണ്ണെ.. നീ ബഹളം കൂട്ടാതെ.ദേ വണ്ടി വന്നല്ലോ.
രണ്ടാളും കൂടി ഓട്ടോറിക്ഷയിൽ ബസ് സ്റ്റോപ്പിൽ ചെന്നു ഇറങ്ങി.
***
അമ്മേ…. ശ്രെയസ് അയ്യർ വിളിച്ചു. അയാൾക്ക് മെയിൽ ന് റിപ്ലൈ കൊടുത്തില്ലേ.
അനി വന്നിട്ട് മഹാലക്ഷ്മിയുടെ മുൻപിൽ നിന്നു.
ഇല്ല്യാ… മോളത് നോക്കികൊണ്ടിരിക്കുവാ. എന്താ അനി…
വേഗം ആവട്ടെ,,, നേരമെത്രയായിന്നൊ
.
ഐശ്വര്യയാണെങ്കിൽ സിസ്റ്റത്തിൽ കണ്ണും നട്ടു ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെയായി. പക്ഷേ നോ രക്ഷ.. നോ ഐഡിയ. അവൾക്ക് യാ തൊന്നും മനസ്സിലായില്ല.വെറുതെ കണ്ണും മിഴിച്ചു കൊണ്ടിരുന്നു.
അനിയേട്ടാ.. ഏട്ടൻ കൂടി ഒന്ന് ട്രൈ ചെയ്യാമോ. എനിക്ക്ഒറ്റയ്ക്ക് പറ്റുന്നില്ല.
എടൊ.. എനിക്ക് ചെയ്യാൻ ഒരുപാട് പെന്റിങ് ഉണ്ട്.. ഞാനിവിടെ തല പുകഞ്ഞിരിക്കുവാ… ഈ അമ്മേടെ എടുത്തുച്ചാട്ടം കാരണം, ലക്ഷങ്ങൾ ആണല്ലോ ദിവസവും പൊയ്ക്കൊണ്ടിരിയ്ക്കുന്നത്.
അനി അവരെ നോക്കി ദേഷ്യപ്പെട്ടു.
നീ നിന്റെ പണി നോക്കെടാ… എന്നെ ഭരിക്കാൻ വേണ്ടി വരല്ലേ.. വന്നാൽ വിവരമറിയും.
അവർ മകന്റെ നേർക്ക് കയർത്തു.
എന്റമ്മേ.. ഞാൻ വരുന്നില്ല, അവസ്ഥ പറഞ്ഞു പോയന്ന് മാത്രം. എന്താണന്ന് വെച്ചാൽ ആയിക്കോളൂ.വന്മരം ആയിട്ട് നിന്ന കമ്പനിയാണ്.. കടപുഴകി വീഴാൻ അധികം നേരമൊന്നും വേണ്ട.. അത്ര തന്നെ..
അനിരുദ്ധൻ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയ്.
എന്തായി മോളെ….?
മഹാലക്ഷ്മി ഐശ്വര്യയെ നോക്കി.
അമ്മേ… മേനോൻ സാറിനെ ഒന്ന് വിളിച്ചു നോക്കിയാലോ.
ഹരിയുടെ പി എ ആണ് രാജീവ് മേനോൻ.അയാൾ ആണെങ്കിൽ ഇപ്പൊ ഒരു ബൈപ്പാസ് സർജറി കഴിഞ്ഞു റസ്റ്റ് എടുക്കുകയുമാണ്. അതാണ് അവർക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായത്. ഇല്ലെങ്കിൽ മേനോൻ മാനേജ് ചെയ്തേനെ
“ഹം… നോക്കട്ടെ മോളെ , അയാൾ എടുക്കുമോന്ന് അറിയട്ടെ. എന്നിട്ടല്ലേ ബാക്കി ”
മഹാലക്ഷ്മി ഫോൺ എടുത്തു, എന്നിട്ട് രാജീവ് മേനോനെ കാൾ ചെയ്തു.
പക്ഷെ നിരാശ ആയിരുന്നു ഫലം.. അയാൾ അറ്റൻഡ് ചെയ്തില്ല.
ശോ.. ഇനിയിപ്പോ എന്ത് ചെയ്യും അമ്മേ. ”
ഐശ്വര്യ വിഷമത്തോടെ ചോദിച്ചു.
ആഹ്, പോട്ടെ, സാരമില്ല.
മോള് എങ്ങനെയെങ്കിലും അയച്ചു കൊടുക്ക്
.
ആഹ്, അപ്പോ അതും പോയിക്കിട്ടി കേട്ടോ.. ഗ്രേറ്റ് ജോബ്.
അനിയുടെ ശബ്ദം കേട്ട് അമ്മയും മകളും തിരിഞ്ഞു നോക്കി.
ശ്രെയസ് അയ്യറും പിന്മാറി.
ദേ മെയിൽ വന്നിട്ടുണ്ട് നോക്കിക്കോ സമാധാനമാകട്ടെ രണ്ട് പേർക്കും..ഓരോന്നായിട്ട് പോയികൊണ്ടിരിക്കുവല്ലേ. നല്ല കാര്യം.. എന്റെ അമ്മയ്ക്ക് സമാധാനമാകട്ടെ. കൂട്ടത്തിൽ നിനക്കും
പരിഹാസത്തോടെ അവൻ അവരെ നോക്കി..
ഈ സമയത്തു ഭദ്രയാണെങ്കിൽ വിടർന്ന മിഴികളോടെ ഹരിയെ നോക്കി നിൽക്കുകയാണ്
ഹരിയേട്ടാ…
ഹം…. ഇഷ്ടായോ.
ഉവ്.. ഒരുപാട് ഇഷ്ടം….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…