Kerala
മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു; രണ്ട് നഴ്സിംഗ് വിദ്യാർഥികൾക്ക് പരുക്ക്

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ ശക്തമായ കാറ്റിൽ അടർന്നുവീണ് രണ്ട് നഴ്സിംഗ് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് അടർന്നുവീണത്.
ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർഥികളായ ബി ആദിത്യ, പിടി നയന എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരുടെയും തലയ്ക്കാണ് പരുക്ക്. ഇരുവരെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
നഴ്സിംഗ് കോളേജിന് സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്സിംഗ് വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിക്കുന്നത്. സംഭവത്തിൽ കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.