Kerala
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ചത് സമയപരിധി കഴിഞ്ഞ് ഒരു വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ്. കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പോലീസിന് കാലതാമസം സംഭവിച്ചത്. കെ സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവ് നൽകാനായില്ലെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടുന്നു
പണവും മൊബൈൽ ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ നടപടികളും വാക്കും വ്യക്തമാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കെ സുരേന്ദ്രനടക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയായിരുന്നു കോടതി വിധി.