Movies

നാല് പടം കൊണ്ട് തമിഴ്‌നാടിന്റെ ലക്ഷ്മിയായി മഞ്ജു; വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണു തള്ളി ആരാധകര്‍

മഞ്ജു അഭിനയിച്ച വെട്രിമാരന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക്

മഞ്ജുവെന്ന കൗമാരക്കാരിയായ നടിയില്‍ നിന്ന് ദിലീപിന്റെ ഭാര്യയായ മുന്‍നടിയിലേക്ക് പിന്നീട് വന്‍ തിരിച്ചുവരവോടെ മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയായുള്ള മാറ്റം. അതും കഴിഞ്ഞ് ഇപ്പോഴിതാ തെന്നിന്ത്യയെ ഭരിക്കാന്‍ പോകുന്ന നടിയാകാനിരിക്കുകയാണ് മഞ്ജു വാര്യര്‍. ദിലീപിന്റെ സിനിമകളെ കുടുംബ പ്രേക്ഷകര്‍ കൈയൊഴിയുമ്പോള്‍ ഇരും കൈയും നീട്ടിയാണ് മഞ്ജുവിനെ കേരളം ഏറ്റെടുത്തത്. ഇതേസാഹചര്യത്തിലേക്കാണ് തമിഴ്‌നാട്ടിലെ പ്രേക്ഷകരും മഞ്ജുവിനെ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്.

വെട്രിമാരന്‍ എന്ന വിസ്മയ സംവിധായകന്റെ ഏറ്റവും പുതിയ പടമായ വിടുതലൈ 2ലെ നടിയായ മഞ്ജു ഇപ്പോള്‍ സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ്. സേതുപതിയാണ് ഇതില്‍ മഞ്ജുവിന്റെ നായിക. സിനിമ ഉടന്‍ തിയേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. അടുത്ത മാസം 20ന് തിയേറ്ററില്‍ സിനിമയെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വെട്രിമാരന്റെ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. പിന്നീട് അജിത്തിന്റെ തുനിവിലായിരുന്നു മഞ്ജു നായികയായി അഭിനയിച്ചത്. അതിന് ശേഷം രജനീകാന്തിന്റെ വേട്ടയാനിലും നടിയെത്തി.

അസുരനിലെ ശ്രദ്ധേയമായ കഥാപാത്രം തമിഴ് ജനത ഏറ്റെടുത്തതിന്റെ തെളിവായിരുന്നു തുനിവിലേയും വേട്ടയാനിലെയും മഞ്ജുവിന്റെ വേഷം. വെട്രിമാരന്‍ വീണ്ടും മഞ്ജുവിനെ തിരഞ്ഞെടുത്തതോടെ ആ നടിയുടെ ആവശ്യം തമിഴ്‌നാടിന് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായി.

തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താരയെ മാറ്റി നിര്‍ത്തിയാല്‍ മഞ്ജുവിന്റെ പ്രതിഫലം വലിയ സംഭവം തന്നെയാണ്. മൂന്ന് കോടിയാണ് അവസാന തമിഴ് സിനിമക്ക് മഞ്ജു വാങ്ങിയതെന്നാണ് റിപോര്‍ട്ട്. വേട്ടയാനില്‍ രണ്ട് കോടിയും തുനിവില്‍ ഒരു കോടിയും ലഭിച്ച മഞ്ജുവിന് ഇത്രയധികം പ്രതിഫലം വെട്രിമാരന്റെ പടത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ ഭാവിയില്‍ നയന്‍സിനെ മലര്‍ത്തിയടിച്ചേക്കാവുന്ന താരമായി മഞ്ജു മാറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button