Kerala
മണ്ണാർക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ യുവാവ് മരിച്ചു.
ബൈക്ക് യാത്രികനായ സനീഷാണ് മരിച്ചത്. കൊടക്കാട് കൊടുന്നോട് സ്വദേശിയാണ്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു
കാർ യാത്രികർക്കാണ് പരുക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.