Kerala

പല റോഡുകളും ശാസ്ത്രീയമല്ല, ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് നിർമിച്ചിരിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാ?ഹനാപകടം ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. ഉറക്കം വന്നാൽ ഉറങ്ങണം എന്നത് ഒരു ഡ്രൈവിംഗ് സംസ്‌കാരമായി നമ്മൾ എടുക്കണം. അപകടങ്ങളിൽ പലതും നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

അപകടം ഉണ്ടാവാതിരിക്കാൻ സ്വയം നിയന്ത്രിക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. റോഡ് നിർമാണത്തിൽ ചില അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്കും പങ്കുണ്ട്. സ്വിഫ്റ്റ് ബസുകളാണ് ഏറ്റവും അധികം അപകടം ഉണ്ടാക്കുന്നത്. അവർക്ക് പരിശീലനം നൽകും. എന്നിട്ടും നന്നായില്ലെങ്കിൽ ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയപാതകളിലെ അശാസ്ത്രീയ നിർമാണം സംബന്ധിച്ച് ചൊവ്വാഴ്ച യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. അപാകതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇനി പഠനങ്ങൾ ഇല്ലെന്നും നടപടികൾ മാത്രമാകും ഉണ്ടാവുക. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നു. പല റോഡുകളും ശാസ്ത്രീയമല്ലെന്ന് മന്ത്രി വിമർശിച്ചു.

 

Related Articles

Back to top button
error: Content is protected !!