National
പരീക്ഷക്ക് മാർക്ക് കുറഞ്ഞു; ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

മാർക്ക് കുറഞ്ഞതിനെ തുടർന്ന് ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തത്. ഭഗൽപൂർ ജില്ലയിലാണ് സംഭവം
രാജീവ് കുമാർ സിംഗിന്റെ മകൻ സോമിൽ രാജാണ്(14) മരിച്ചത്. അർധവാർഷിക പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സോമിൽ സന്ദേശമയച്ചിരുന്നു
മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതാണ് കുട്ടിയെ വിഷമിപ്പിച്ചത്. റിവോൾവറും വിദ്യാർഥിയുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.