National

ഡോക്ടര്‍മാരുടെ കൂട്ടരാജി അംഗീകരിക്കില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ

പ്രതിഷേധം ശക്തിപ്പെടുത്തും

കൊല്‍ക്കത്ത: ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നിലപാട് കടുപ്പിച്ച പ്രതിഷേധകരും സര്‍ക്കാറും. പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടരാജി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് അവര്‍ വ്യക്തിഗതമായി രാജി സമര്‍പ്പിക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞു.

ചൊവ്വാഴ്ച കൂട്ടത്തോടെ രാജിവച്ച കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ തങ്ങളുടെ കൂട്ട രാജിക്കത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചിരുന്നു.

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഐഎംഎ പുതിയ കത്തെഴുതി.
കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും 35 ഓളം ഡോക്ടര്‍മാരും കൂട്ട രാജിവെച്ചിരുന്നു.

 

Related Articles

Back to top button