National

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി; അഗർത്തലയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ നിർത്തി

ത്രിപുരയിൽ കനത്ത പ്രളയത്തിൽ മരണസംഖ്യ 19 ആയി. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലിൽ സ്ത്രീകളും കുട്ടികളുമടക്കം ഇന്ന് 7 പേർ കൂടി മരിച്ചു.

450 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,000ത്തോളം ആളുകളാണ് കഴിയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

അഗർത്തലയിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും മാറ്റിവച്ചു. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാകിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. നേപ്പാൾ സ്വദേശികളാണ് മരിച്ചത് ഇന്ന് പുലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

 

Related Articles

Back to top button