ആര്യനാട് ബിവറേജസില്‍ വന്‍ കവര്‍ച്ച; 30,000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി; കവര്‍ച്ചയ്ക്ക് നടത്തിയത് നാലംഗ സംഘം
തിരുവനന്തപുരം ആര്യനാട് ബിവറേജസ് കോര്‍പറേഷനില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് നാലംഗ സംഘം ബിവറേജസ് കൊള്ളയടിച്ചത്. ബിവറേജസിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നാലംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു കവര്‍ച്ച. 30,000 രൂപയും മദ്യക്കുപ്പികളുമാണ് ഇവിടുന്ന് നഷ്ടമായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഡോഗ് സ്‌ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
പൊലീസും ബിവറേജസ് ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തി കൂടുതല്‍ പരിശോധന നടത്തി. ദിവസങ്ങള്‍ക്ക്് മുന്‍പ് ആര്യനാട് ബിവറേജസിന് മുന്നില്‍ കൂട്ടയടി നടന്നിരുന്നു. മദ്യം വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടയില്‍ വരി തെറ്റിച്ച് ഒരാള്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചതായിരുന്നു അന്ന് സംഘര്‍ഷത്തിനിടയാക്കിയത്.