Kerala

കോട്ടയത്ത് വൻ മോഷണം; വയോധികയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവൻ കവർന്നു

കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ മോഷണം. വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്ന് 50 പവനും പണവും കവർന്നു. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ്(84), മകൾ സ്‌നേഹ ഫിലിപ്പ്(54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്.

സ്‌നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്നലെ രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പോകുകയായിരുന്നു

രാവിലെ ആറ് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 21ാം നമ്പർ കോട്ടേജിന്റെ മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!