Kerala
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്; കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗത കുരുക്കിന് ശമനമായില്ല. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ബ്ലോക്ക് ഇതുവരെയും തീർന്നിട്ടില്ല. മുരിങ്ങൂർ ഭാഗത്ത് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ട
ചാലക്കുടി നഗരം പൂർണമായും ഗതാഗത കുരുക്കിൽ അകപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി കുഴിയിൽപ്പെട്ട് തടിലോറി മറിഞ്ഞതോടെയാണ് ഗതാഗതം സ്തംഭിച്ചത്.
ഹെവി വാഹനങ്ങൾ അല്ലാത്തവക്ക് ബ്ലോക്ക് ഒഴിവാക്കി എറണാകുളത്തേക്ക് പോകാനുള്ള വഴികൾ ഇവയാണ്
കൊടകര അഷ്ടമിച്ചിറ മാള വഴി എറണാകുളം
പോട്ട കൊമ്പടിഞ്ഞാമാക്കൽ അഷ്ടമിച്ചിറ മാള വഴി എറണാകുളം
ചാലക്കുടി അഷ്ടമിച്ചിറ വഴി അന്നമനട വഴി എറണാകുളം
ചാലക്കുടി വെട്ടുകടവ് മേലൂർ വഴി എറണാകുളം
മുരിങ്ങൂർ കാടുകുറ്റി വഴി എറണാകുളം