Kerala
കൊക്കയിലേക്ക് മറിഞ്ഞ ജീപ്പിലും പരുക്കേറ്റ യുവാവിന്റെ പോക്കറ്റിലും എംഡിഎംഎ; പോലീസ് കേസെടുത്തു
താമരശ്ശേരി ചുരത്തിൽ ഇന്നലെ അപകടത്തിൽപ്പെട്ട ഥാർ ജീപ്പിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ പാറക്കൽ ഇർഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചാണ് അപകടം. ഥാർ ജീപ്പ് രണ്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് 60 അടി താഴ്ചയിൽ നിന്ന് ഇർഷാദിനെയും ഫാരിസിനെയും ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെ പരിശോധനക്കിടെയാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ഉയർത്തി ഇതിലും പരിശോധന നടത്തിയപ്പോൾ രണ്ട് പായ്ക്കറ്റ് എംഡിഎംഎ കൂടി കണ്ടെത്തി.