Kerala
വലിയ സംവിധാനത്തെ മാധ്യമങ്ങൾ തകിടം മറിക്കുന്നു, വിവാദങ്ങൾ നിങ്ങളുടെ തീറ്റയാണ്: സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ മാധ്യമങ്ങൾ തകർക്കുകയാണെന്ന് സുരേഷ് ഗോപി ആരോപിച്ചു. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും
വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ
സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും. അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യം ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.