Kerala
ആണുങ്ങൾ ആണ് ഭരിക്കേണ്ടത്, പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം: കൊല്ലം തുളസി

അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്താവനക്കെതിരെ വിമർശനവും ട്രോളും. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ. ഓൺലൈൻ മാധ്യമങ്ങളോയിരുന്നു കൊല്ലം തുളസിയുടെ പ്രതികരണം
ആണുങ്ങൾ ഭരിക്കണം എന്നാണോ ചേട്ടന് താത്പര്യം എന്നായിരുന്നു ചോദ്യം. ഇതിന് ആണുങ്ങൾ അല്ലേ ഭരിക്കുക, പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിണം എന്നായിരുന്നു നടന്റെ മറുപടി. ചോദ്യം ചോദിച്ചവരോട് അങ്ങനെ തന്നെയല്ലേ എന്നും നടൻ തിരിച്ച് ചോദിക്കുന്നുണ്ട്
പുരുഷൻമാർ എപ്പോഴും പെണ്ണുങ്ങളുടെ മോളിലായിരിക്കണം എന്നും നടൻ പറഞ്ഞു. ക്യാമറയെ നോക്കി പിന്നീട് ഞാൻ വെറുതെ പറഞ്ഞതാണ് കേട്ടോ എന്ന് പ്രതികരിച്ച ശേഷമായിരുന്നു കൊല്ലം തുളസി കാറിൽ കയറിയത്.