Kerala

കാണാതായ 13കാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി; പോലീസിന്റെ അന്വേഷണം തുടരുന്നു

കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസെന്ന് മന്ത്രി വി ശിവൻകുട്ടി. പൊലീസ് സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കുട്ടിയും അമ്മയും തമ്മിലുള്ള ചെറിയ പ്രശ്‌നം ആണെന്നും കുട്ടി വികാരഭരിതയായി ഇറങ്ങി പോയതാണെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കളെ വീട്ടിലെത്തി കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരും ലേബർ കാർഡ് എടുക്കാൻ പറഞ്ഞാൽ എടുക്കില്ലെന്നും കുട്ടിയുടെ കുടുംബത്തിന് ലേബർ കാർഡ് ഇല്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

പൊലീസിൽ വിശ്വാസമുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. തസ്മിത്ത് വീട് വിട്ടിറങ്ങിയത് ഇന്നലെയാണ്. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു. ജോലിക്ക് പോയപ്പോൾ ഇളയ മകളെ കൂടെ കൂട്ടി. ഉച്ചക്ക് ഒരുമണിക്ക് തിരിച്ച് വീട്ടിലെത്തി. അപ്പോൾ മകൾ വീട്ടിൽ ഇല്ലായിരുന്നു. വീട് മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടില്ല. സമീപത്തെ കടയിലും വഴിയിലും തെരഞ്ഞുവെന്നും മാതാവ് പറഞ്ഞു. തുടർന്ന് കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചുവെന്നും മാതാവ് കൂട്ടിച്ചേർത്തു

അതേസമയം കന്യാകുമാരിയിലെ തെരച്ചിലിൽ ഇതുവരെ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിൽ തെരച്ചിൽ നടത്തിയത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളി. കന്യാകുമാരിക്ക് മുമ്പുള്ള സ്റ്റേഷനുകളിൽ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം

 

Related Articles

Back to top button