Kerala

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്: പ്രതിക്ക് രണ്ടാം തവണയും ഇരട്ട ജീവപര്യന്തം

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് രണ്ടാം തവണയും മരണം വരെ ഇരട്ട ജീവപര്യന്തം. സഹോദരിയുടെ മുന്നിൽ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെ വിധി.

ഒമ്പതുകാരിയുടെ സഹോദരിയായ ആറ് വയസുകാരിയെ പീഡിപ്പിച്ചതിനും നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്തിനെയാണ് ശിക്ഷിച്ചത്. 2020-21 കാലഘട്ടത്തിലാണ് സംഭവം

മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ അമ്മൂമ്മക്കൊപ്പമായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച അമ്മൂമ്മയുമായി പ്രതി സൗഹൃദത്തിലാകുകയും ഒന്നിച്ച് താമസിക്കുകയുമായിരുന്നു. ഇതിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചത്.

Related Articles

Back to top button