Kerala

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം; കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി; യുവതിയും കാമുകനും കസ്റ്റഡിയിൽ

ചേർത്തലയിൽ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച കുഞ്ഞിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പോലീസിന് മൊഴി നൽകിയതായാണ് സൂചന. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് വിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നൽകിയിട്ടുണ്ട്

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളുടെ അമ്മയായ ചേർത്തല ചേന്നം പള്ളിപ്പുറം 17ാം വാർഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. വീട്ടിലെത്തിയ യുവതിക്കൊപ്പം നവജാത ശിശു ഉണ്ടായിരുന്നില്ല

കുഞ്ഞിനെ കാണാതായതോടെ ആശവർക്കറാണ് പോലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയെന്ന വാർത്തകളും വന്നിരുന്നു. പിന്നീടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നൽകിയത്.

Related Articles

Back to top button