Tuesday, 24 November 2026 About Us · Contact Us

31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സ്രഷ്ടിച്ച് പുഷ്പ 2

31 Days 1200 Crore Collection Pushpa 2 Creates History - 31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സ്രഷ്ടിച്ച് പുഷ്പ 2

ഇന്ത്യൻ സിനിമയിൽ ചരിത്രം തിരുത്തിക്കുറിക്കുകയാണ് അല്ലു അർജിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുഷ്പ 2: ദി റൂൾ. ചിത്രം റിലീസായി 31 ദിവസം പിന്നിടുമ്പോൾ 1200 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ആഗോള കളക്ഷനിൽ ഏറ്റവും വേഗത്തിൽ ആയിരം കോടി മറികടക്കുന്ന ചിത്രമായി പുഷ്പ 2 മാറി. 1800കോടി ക്ലബ്ബിൽ പ്രവേശിച്ച അമീർ ഖാൻ നായകനായ ദംഗലിന്റെ റെക്കോർഡ് മാത്രമാണ് ഇനി പുഷ്പ 2വിന് മറികടക്കാനുള്ളത്. നേരത്തെ, ചിത്രം റിലീസ് ചെയ്ത് പത്തുദിവസം കൊണ്ട് ആഗോള കളക്ഷൻ 1190 കോടി രൂപ പിന്നിട്ടിരുന്നു. നേരത്തെ ബാഹുബലി 2 പതിനൊന്ന് ദിവസംകൊണ്ടാണ് ആയിരം കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടത്. എന്നാൽ, ‘പുഷ്പ 2: ദി റൂൾ’ ആയിരം കോടിയെന്ന നേട്ടം വെറും ആറുദിവസം കൊണ്ടാണ് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഡിസംബർ 14-ന് മാത്രം പുഷ്പ 2: ദി റൂൾ ഇന്ത്യയിൽനിന്ന് 62.3 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. റിലീസ് ചെയ്ത് പത്താംദിവസം ചിത്രത്തിന്റെ കളക്ഷനിൽ 71 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ കളക്ഷൻ തുക 824.5 കോടി രൂപയിലെത്തി. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 498.1 കോടി രൂപയും തെലുഗു പതിപ്പ് 232.6 കോടി രൂപയും തമിഴ് പതിപ്പ് 44.9 കോടി രൂപയും കന്നഡ പതിപ്പ് 5.95 കോടി രൂപയും കളക്ഷൻ നേടി. ചിത്രത്തിന്റെ മലയാളം പതിപ്പ് ഇതുവരെ 12.95 കോടി രൂപയുടെ കളക്ഷനാണ് നേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി

22 Nov 2026
ആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’

ആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’

22 Nov 2026
തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്

തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്

20 Nov 2026
​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

20 Nov 2026
ധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവി

ധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവി

19 Nov 2026
ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ

ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ

18 Nov 2026