Sunday, 15 November 2026 About Us · Contact Us

വിഷ്ണു വിശാലിന്റെ ‘ആര്യൻ’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

Release Date Of Vishnu Vishals Aryan Announced - വിഷ്ണു വിശാലിന്റെ 'ആര്യൻ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
വിഷ്ണു വിശാലിന്റെ 'ആര്യൻ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

നടൻ വിഷ്ണു വിശാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം ‘ആര്യൻ’ ഒക്ടോബർ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക. ‘രാക്ഷസൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വിഷ്ണു വിശാൽ ഒരു പോലീസ് വേഷത്തിൽ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ‘ആര്യൻ’ സിനിമയ്ക്കുണ്ട്. 2022-ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ച സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയാക്കിയത്. സംവിധായകൻ പ്രവീൺ കെ. ഒരുക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ പുതിയ റിലീസ് തീയതി വിഷ്ണു വിശാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 34 മാസത്തെ കാത്തിരിപ്പിന് ശേഷം തന്റെ ഏറ്റവും മികച്ച സിനിമയുമായി തിരികെ വരുന്നു എന്നാണ് താരം കുറിച്ചത്. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാം സി.എസ്. ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

07 Nov 2026
മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

06 Nov 2026
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026
ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

02 Nov 2026
ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്

02 Nov 2026