Wednesday, 11 November 2026 About Us · Contact Us

എംഡിഎംഎയും കഞ്ചാവുമായി മുൻ ബിഗ്‌ബോസ് താരം പരീക്കുട്ടി ഉൾപ്പടെ രണ്ടു പേർ പിടിയിൽ

ഇടുക്കി: മയക്കുമരുന്നുമായി മുൻ ബിഗ്‌ബോസ് താരവും നടനുമായ പരീക്കുട്ടി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എംഡിഎംഎയും ഒമ്പത് ഗ്രാം കഞ്ചാവുമായാണ് ഇവരെ എക്സൈസ് പിടികൂടിയത്. എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ -31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുള്ളിക്കാനം എസ് വളവിൽ വെച്ച് നടന്ന വാഹന പരിശോധയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. പരിശോധനയിൽ ഇവർ സഞ്ചരിച്ച കാറിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഇവരുടെ കാറും എക്സൈസ് പിടിച്ചെടുത്തു. പിറ്റ്ബുൾ ഇനത്തിൽപ്പെടുന്ന ഒരു നായയും കുട്ടിയും ഇവർ സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയാണ് പ്രതികളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഹാപ്പി വെഡിങ്’, ‘ഒരു അഡാർ ലവ്’ തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബിഗ് ബോസ് സീസൺ 8-ന് മുന്നോടിയായി ‘അഗ്നിപരീക്ഷ’; സോഷ്യൽ മീഡിയയിൽ ആവേശം വിതറി പുതിയ പ്രൊമോകൾ

ബിഗ് ബോസ് സീസൺ 8-ന് മുന്നോടിയായി ‘അഗ്നിപരീക്ഷ’; സോഷ്യൽ മീഡിയയിൽ ആവേശം വിതറി പുതിയ പ്രൊമോകൾ

11 Aug 2026

മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് കാരണം ഒരു പോസ്റ്റ് പോലും ഇടാന്‍ വയ്യാതെയായി അഡ്വ. പ്രതിഭാ എം എല്‍ എക്ക്

31 Dec 2024

വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍

27 Dec 2024

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം: ഒന്നാം പ്രതി പിടിയില്‍; ക്യാമ്പസില്‍ ബിരിയാണി വില്‍ക്കുന്നയാള്‍

25 Dec 2024

ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ

27 Nov 2024

നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ

24 Nov 2024