Kerala

എംടി മരിക്കുന്നില്ല, നമ്മളിൽ നിന്ന് ഇല്ലാതാകുന്നത് ഭൗതിക ദേഹം മാത്രം: മന്ത്രി എ കെ ശശീന്ദ്രൻ

എംടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എകെ ശശീന്ദ്രൻ. എംടി മരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം മാത്രമേ നമ്മളിൽ നിന്ന് ഇല്ലാതാകുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഞാനൊരു ആരാധകനും അദ്ദേഹമൊരു മഹാ മനുഷ്യനുമാണ്. ഞങ്ങൾ തമ്മിൽ സൗഹൃദം എന്ന് പറയുന്നത് പ്രയോഗിക്കാൻ ഉചിതമായ വാക്കാണോ എന്നറിയില്ല

ഞാനും അദ്ദേഹവും കോഴിക്കോട് ജനിച്ചിട്ടില്ല. കോഴിക്കോടുകാരനായി ജീവിച്ച് കോഴിക്കോടൻ വികാര വിചാരങ്ങളെ മലയാളി മനസുകളിലേക്ക് എത്തിക്കുന്നതിനിലുള്ള ഒരു വലിയ ഇടപെടൽ അദ്ദേഹം തന്റെ രചനയിലൂടെ നടത്തിയിട്ടുണ്ട്. നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ എഴുത്തിലെ പ്രധാനപ്പെട്ട ഭാഗം

ഒരു വിമർശകൻ എന്ന നിലയിൽ അദ്ദേഹം രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുകയും അഭിപ്രായം പറയേണ്ടയിടത്ത് മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന മിതഭാഷിണിയായ വിമർശകനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കിനും ഓരോ അക്ഷരത്തിനും അതിന്റേതായ കരുത്തും വ്യാപ്തിയുമുണ്ടെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!