
മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഇനി മത്സരങ്ങളൊന്നുമില്ല. രണ്ട് തോല്‍വിയും നാല് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളാ ക്രിക്കറ്റ് പ്രേമികളും കണ്ണും കാതും മനസ്സും അകമഴിഞ്ഞ പ്രാര്‍ഥനയുമല്ലാം രാജിവ്ഗാന്ധി സ്റ്റേഡിയത്തിലാണ്. ഇവിടെ നടക്കുന്ന ആന്ധ്ര – മുംബൈ മത്സരമാണ് കേരളത്തിന്റെ ഈ ടൂര്‍ണമെന്റിലെ ഭാവി നിര്‍ണയിക്കുന്നത്.
അത്ഭുതങ്ങള്‍ മാത്രം സംഭവിച്ചാലെ കേരളത്തിന് വിജയ സാധ്യതയുള്ളൂവെന്ന് നേരത്തെ ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആ അത്ഭുതത്തിന്റെ ആദ്യ സ്റ്റപ്പ് ഇപ്പോള്‍ കഴിഞ്ഞു. മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാത്ത മുംബൈ, കേരളത്തിന്റെ ഒന്നാം പ്രതീക്ഷ പൂവണിയിച്ചു. മത്സരത്തില്‍ മികച്ച റണ്‍റേറ്റില്‍ കരുത്തരായ മുംബൈയെ ആന്ധ്ര പരാജയപ്പെടുത്തിയാല്‍ മാത്രമെ കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. ആന്ധ്ര ആദ്യം ബാറ്റ് ചെയ്യുകയെന്നതാണ് ഇതിലേക്ക് നയിക്കുന്ന ആദ്യത്തെ കാര്യം. അത് ഏതായാലും നടന്നു. ഇനി വേണ്ടത് ആന്ധ്രക്ക് കൂറ്റന്‍ സ്‌കോറും മുംബൈയുടെ പരാജയവുമാണ്. ഇതും സംഭവിക്കാനിടയുണ്ടെന്നാണ് ക്രിക്കറ്റഅ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
പത്ത് ഓവര്‍ പിന്നിടുമ്പോള്‍ തന്നെ 110 റണ്‍സ് എടുത്ത് ആന്ധ്ര മുംബൈയെ ഞെട്ടിച്ചിട്ടുണ്ട്. 29 പന്തില്‍ ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളുമായി 52 റണ്‍സ് എടുത്ത് അശ്വിന്‍ ഹെബ്ബാറും 32 പന്തില്‍ നിന്ന് പുറത്താകാതെ 50 റണ്‍സ് എടുത്ത സ്വീകാര്‍ ഭാരതും ആന്ധ്രയുടെ തുടക്കം ഭദ്രമാക്കി. 113 റണ്‍സ് ആണ് ആന്ധ്രയുടെ 11ാം ഓവറിലെ സ്‌കോര്‍.
ഇന്ത്യന്‍ താരം ശിവം ദുബെയുടെ പന്ത് ഗ്യാലറികളിലേക്ക് നിരന്തരം പറത്തുകയാണ് ആന്ധ്ര ഓപ്പണര്‍മാര്‍. മൂന്ന് ഓവറില്‍ 42 റണ്‍സാണ് ദുബെ വഴങ്ങിയത്.