Kerala

മുഖ്യമന്ത്രിയെ കണ്ട് മുകേഷ്; കാര്യങ്ങൾ വിശദീകരിച്ചു, മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് നടനും എംഎൽഎയുമായ മുകേഷ്. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു.

മുന്നണിക്കുള്ളിൽ നിന്ന് തന്നെ രാജി ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുകേഷ് മുഖ്യമന്ത്രിയെ കണ്ടത്. പരാതിക്കാരി പണം തട്ടാൻ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ബലാത്സംഗ കേസിൽ മുകേഷ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകൾ നിരത്തി നിയമപരമായി നേരിടാനാണ് നിയമപദേശം ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button