നിയമപരമായി രാജിവെക്കേണ്ടതില്ല, രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്: സതീദേവി
ലൈംഗിക പീഡനക്കേസിൽ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം രാജിവെച്ചാൽ മതിയെന്നും സതീദേവി പറഞ്ഞു
അതേസമയം ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി. മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നുമായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരക്കൊപ്പം നിൽക്കുമെന്നും പികെ ശ്രീമതി പറഞ്ഞു
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞ് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2010ൽ നടന്ന സംഭവത്തിൽ 14 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയത്.