Kerala

നാല് വർഷത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചത് ആർക്കുവേണ്ടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഹേമ കമ്മീഷന്റെ പ്രവർത്തി മാതൃകാപരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നാല് വർഷമായി സർക്കാർ പൂഴ്ത്തിവെച്ചത് ആർക്ക് വേണ്ടിയാണ്. റിപ്പോർട്ടിലെ ശുപാർശകളുമായി മുന്നോട്ടു പോയിരുന്നുവെങ്കിൽ നിരവധി കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു.

ഇത് ലാഘവത്തോടെ കാണരുത്. സിനിമയിലെ തമ്പ്രാക്കൻമാർ പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്ഥാപിത താത്പര്യക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടാകുമെന്നും മുല്ലപ്പള്ളി ആരോപിച്ചു

റിപ്പോർട്ടിൽ മന്ത്രി സജി ചെറിയാന്റേത് മുടന്തൻ ന്യായമാണെന്ന് കെ മുരളീധരനും പ്രതികരിച്ചു. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പോലീസിന് കേസെടുക്കാം. വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനം അറിയട്ടെയെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button