National
ചിത്രദുർഗയിലെ ബിരുദ വിദ്യാർഥിനിയുടെ കൊലപാതകം; പ്രതി പിടിയിൽ

കർണാടകയിലെ ചിത്രദുർഗയിൽ 20കാരി ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സർക്കാർ വനിതാ കോളേജിലെ രണ്ടാംവർഷ ബിഎ വിദ്യാർഥിനി വർഷിതയാണ്(20) കൊല്ലപ്പെട്ടത്. സംഭവത്തിൽ വർഷിതയുടെ കാമുകനെയാണ് പോലീസ് പിടികൂടിയത്
പെൺകുട്ടി വിവാഹത്തിന് നിർബന്ധിച്ചപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. പ്രതിക്ക് രണ്ട് വർഷമായി പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഗർഭിണിയായപ്പോൾ തന്നെ വിവാഹത്തിന് നിർബന്ധിച്ചെന്നും പ്രതി പറയുന്നു
ഈ മാസം 14ന് ഹോസ്റ്റലിൽ നിന്ന് പുറത്തുപോയ വർഷിത പിന്നീട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ പാതി കത്തിയ നിലയിൽ വർഷിതയുടെ മൃതദേഹം ലഭിച്ചത്.