Kerala
മുസ്ലിം ലീഗ് ശ്രമിക്കുന്നത് മുസ്ലിം രാജ്യമുണ്ടാക്കാൻ; കോൺഗ്രസിന്റെ ഊന്നുവടിയാണ് ലീഗ്: വെള്ളാപ്പള്ളി നടേശൻ

കേരളത്തിലെ കോൺഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു
നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാണിച്ച് ഭരിക്കുന്ന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നത്.
കാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവർക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ല. സംഘടിതമായി നിന്നാൽ മാത്രമേ സമുദായത്തിന് അർഹമായത് വാങ്ങിയെടുക്കാൻ പറ്റൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.