Kerala

അന്‍വര്‍ ജയിലില്‍ പോയത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണോ..?; അയാളെ അറസ്റ്റ് ചെയ്താല്‍ എന്താ…? രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

അയാള്‍ പണ്ടെ യു ഡി എഫിന്റെ ഭാഗമാണ്

ഡി എഫ് ഒയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന നിലമ്പൂര്‍ എം എല്‍ എ. പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍.

അന്‍വര്‍ ജയലില്‍ പോയത് സ്വതാന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലല്ലല്ലോയെന്നും അര്‍ധരാത്രിയും രാത്രിയുമൊക്കെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ലല്ലോയെന്നും ഗോവിന്ദന്‍ പരിഹസിച്ചു.

അന്‍വറിന്റെ കാര്യമൊന്നും ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. രാത്രിയും അര്‍ധരാത്രിയും അറസ്റ്റുചെയ്യുന്ന എത്ര പാരമ്പര്യം ഇവിടെയുണ്ട്? സാധാരണ അറസ്റ്റുചെയ്യുന്നതല്ലേ? ഫോറസ്റ്റ് ഓഫീസ് തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത ആളാരായാലും അതിന്റെ പേരില്‍ നടപടിയുണ്ടാവുമല്ലോ? ജയിലില്‍ പോയി വന്നിട്ട് കാണിച്ചുതരാമെന്നാണ് പറഞ്ഞത്. കാണിച്ചുതരുന്നത് എന്താണെന്ന് നോക്കാം.

ജയിലില്‍ പോയതാണോ വീരപരിവേഷം. ഒരുവീരപരിവേഷവുമില്ല. പരിവേഷം കിട്ടണമെങ്കില്‍ അയാളെന്തോ മഹാമേരുവായി നില്‍ക്കണ്ടേ? അയാളെ അറസ്റ്റുചെയ്തു, എന്താണ് കുഴപ്പം? ആയാള്‍ എവിടെപ്പോയാലും ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. അന്‍വറിനെ തള്ളുമ്പോള്‍ ഞങ്ങളുടെ മനസില്‍ ആദ്യമുണ്ടായത്, അദ്ദേഹം യു.ഡി.എ.ഫിലേക്ക് ചേക്കേറും എന്നതാണ്’, പി.വി. അന്‍വറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!