Sports
ചേട്ടൻ നയിക്കും, അനിയൻ സഹായിക്കും: സാലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നായകൻ, സഞ്ജു വൈസ് ക്യാപ്റ്റൻ

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഇത്തവണ സാലി സാംസൺ നയിക്കും. സാക്ഷാൽ സഞ്ജു സാംസൺ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇതോടെ ടീം സാംസൺ ബ്രദേഴ്‌സിന്റെ കീഴിലാകും ഇത്തവണ ടൂർണമെന്റിന് ഇറങ്ങുക. സാലി കഴിഞ്ഞ തവണയും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരമായിരുന്നു.
സഞ്ജുവിനെ ഇത്തവണ റെക്കോർഡ് തുകയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്. 26.8 ലക്ഷം രൂപയാണ് സഞ്ജുവിനായി കൊച്ചി മുടക്കിയത്. നേരത്തെ സാലിയും സഞ്ജുവും കേരളത്തിന്റെ അണ്ടർ 16, അണ്ടർ 19 ടീമുകളിലും ഒന്നിച്ച് കളിച്ചിട്ടുണ്ട്
അണ്ടർ 19 കേരളാ ടീമിനെ സഞ്ജു സാംസൺ നയിച്ച സമയത്ത് സാലി ടീമിലെ അംഗമായിരുന്നു. ഇതാദ്യമായാണ് സാലിയുടെ ക്യാപ്റ്റൻസിയിൽ സഞ്ജു കളിക്കാനിറങ്ങുന്നത്.