ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം, 7.1 തീവ്രത; ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വടക്കൻ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിൽ നേപ്പാൾ അതിർത്തിക്ക് അടുത്തായാണ് റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി.

ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമി കുലുങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കോടി. നാശനഷ്ടങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

Exit mobile version