പതിമൂന്നുകാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തതിന് 8 പേർ അറസ്റ്റിൽ
ഗാങ്ടക്: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ മാസങ്ങളോളം നിരന്തരമായി ലൈഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവരുന്നത്. അടുത്ത താമസിക്കുന്ന ഒരു സ്ത്രീ ഈ കുട്ടിയെ ഇടയ്ക്കിടെ വീട്ടുജോലിക്ക് സഹായത്തിനു വിളിച്ചിരുന്നു. അവരാണ് തന്റെ ഭർത്താവ് അടക്കമുള്ളവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് കുട്ടിയെ ഇരയാക്കിയിരുന്നത് എന്നാണ് വിവരം. ഈ സ്ത്രീയും ഭർത്താവും മറ്റു രണ്ടു പേരും കൂടാതെയാണ് പ്രായപൂർത്തിയാകാത്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പെൺകുട്ടി. കൗൺസിലിങ്ങും ചികിത്സയും തുടരുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി
