തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം
തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയാണ് രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്തെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല അഞ്ച് അഗ്നിശമന യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാംസൺ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്. ഡയപ്പർ യൂണിറ്റ് പൂർണമായും കത്തിനശിച്ചു. 25-30 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. തീ പൂർണമായും കെടുത്താനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു
ലാൻഡ് ചെയ്തതിന് പിന്നാലെ റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ജീവനക്കാരി വെന്തുമരിച്ചു
സൂറത്തിലെ സ്പായിൽ വൻ തീപിടിത്തം; സിക്കിം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
