തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; ആറ് പേർ മരിച്ചു
തമിഴ്‌നാട്ടിലെ വുരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് സ്‌ഫോടനസമയത്ത് പടക്കനിർമാണശാലയിലുണ്ടായിരുന്നത്. വിരുദുനഗർ ബൊമ്മെപുരം എന്ന ഗ്രാമത്തിലാണ് അപകടം ബാലാജി എന്ന വ്യക്തി സായിനാഥ് എന്ന പേരിൽ നടത്തുന്ന പടക്ക നിർമാണശാലയിലാണ് സ്‌ഫോടനം നടന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുള്ളത്. നാല് മുറികൾ പൂർണമായും സ്‌ഫോടനത്തിൽ തകർന്നു ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എത്ര പേർക്ക് പരുക്കേറ്റെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ശിവകാശിയിൽ നിന്നും മാത്തൂരിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു
